മുന്‍ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാര്‍ വീണ്ടും ബിജെപിയില്‍; മോദി പ്രഭാവമാണ് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ കാരണമെന്നും കൃഷ്ണകുമാര്‍

0

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ വീണ്ടും ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച കൃഷ്ണകുമാര്‍ ബിജെപിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.

ബിജെപിയ്ക്ക് ഇപ്പോള്‍ തീവ്ര ഹിന്ദുത്വ നിലപാടില്ലെന്നും പാര്‍ട്ടിയില്‍ ഇനി സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.താന്‍ പണ്ടേ ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും സജീവമായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ സജീവമാകാന്‍ തീരുമാനിച്ചതെന്നും എസ് കൃഷ്ണകുമാര്‍ പറഞ്ഞു.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണകുമാര്‍ 1980 ൽ ഐ.എ.എസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 – 96 കാലത്ത് കൊല്ലത്തു നിന്ന് മൂന്നു തവണ പാർലമെന്റിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു.2003 ൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. 2004-ലെ പാർലമെന്റ് തെരഞ്ഞ‌ടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.തുടര്‍ന്ന് വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here