ദില്ലി : ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.രാത്രി ഏഴിനാണ് രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഫുൾ ഡ്രസ് റിഹേഴ്‌സൽ നടന്നു. കര-നാവിക-വ്യോമ സേനാംഗങ്ങൾ, സ്‌കൂൾ വിദ്യാർഥികൾ തുടങ്ങിയവർ ചൊവ്വാഴ്ച നടന്ന റിഹേഴ്‌സലിൽ പങ്കെടുത്തു.രാത്രി ഏഴിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗവും തത്വമയി ന്യൂസില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here