Thursday, March 28, 2024
spot_img

വിശ്വസ്തനായ സുഹൃത്തിന് ജന്മദിന ആശംസകളുമായി ഡോണൾഡ് ട്രംപ്; ആശംസ അറിയിച്ച ഓരോരുത്തരോടും നന്ദി പറഞ്ഞ് മോദി

വാഷിം​ഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70-ാം ജന്മ​ദിനാശംസകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി മികച്ച നേതാവും വിശ്വസ്തനായ സുഹൃത്തുമാണെന്ന് ട്രംപ് ട്വീറ്റിൽ കുറിച്ചു. ഒപ്പം ഈ വർഷം ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

സെപ്റ്റംബർ 17 വ്യാഴാഴ്ചയായിരുന്നു മോദിയുടെ എഴുപതാം ജന്മദിനം. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാ​ഗങ്ങളിൽ നിന്നായി നിരവധി ആശംസകളാണ് മോദിക്ക് ലഭിച്ചത്. ‘രാജ്യമെങ്ങുമുള്ള, ലോകമെങ്ങുമുള്ള ജനങ്ങൾ അവരുടെ ഹൃദ്യമായ ആശംസകൾ അറിയിച്ചിരുന്നു. ആശംസ അറിയിച്ച ഓരോരുത്തരോടും നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട പൗരൻമാരെ പുരോ​ഗതിയിലേക്ക് നയിക്കാൻ വേണ്ടി സേവനം ചെയ്യാനുള്ള ശക്തി ഈ ആശംസകൾ എനിക്ക് നൽകുന്നു.’ മോദി ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles