രാജ്യത്ത് അൺലോക്ക് മൂന്നാംഘട്ടം ഇന്ന് മുതൽ; രാത്രി കര്‍ഫ്യൂ ഇല്ല,സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മാത്രം

0

ന്യൂഡല്‍ഹി : രാജ്യത്ത് അൺലോക്കിന്റെ മൂന്നാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ . മൂന്നാംഘട്ടത്തിൽ രാത്രി കര്‍ഫ്യൂഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ തുടരും. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും സമ്മേളന ഹാളുകളും തുറക്കുന്നതില്‍ തീരുമാനം പിന്നീടായിരിക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്തൂ.

അതേസമയം , സിനിമാതീയറ്ററുകളും സ്വിമ്മിംഗ് പൂളുകളും പാര്‍ക്കുകളുമെല്ലാം അടഞ്ഞുതന്നെ കിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള നിയന്ത്രണം നിലവിലുള്ളത് പോലെ തന്നെ തുടരും. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും. എന്നാൽ, ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ആഗസ്റ്റ് 5 മുതല്‍ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here