നമ്മുടെ ‘ദാദ’വരുന്നു,ഐ സി സി തലവനായി.പാക്കിസ്ഥാൻ പൂച്ചകൾ ഇനി എന്ത് ചെയ്യും?

0

മുംബൈ ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ത്യക്കാരൻ ശശാങ്ക് മനോഹർ സ്ഥാനമൊഴിയുമ്പോൾ ആ പദവിയിലേക്കു ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി എത്തുമോ? ഇതാണിപ്പോൾ ക്രിക്കറ്റ് ഭരണവൃത്തങ്ങളിലെ പ്രധാന ചർച്ചാവിഷയം. 3–ാം തവണയും ചെയർമാനായി തനിക്കു താൽപര്യമില്ലെന്നു ശശാങ്ക് മനോഹർ അറിയിച്ചതോടെ ഇംഗ്ലിഷ് ക്രിക്കറ്റ് തലവൻ കോളിൻ ഗ്രേവ്സ് ആ സ്ഥാനത്തേക്കു വരുമെന്നായിരുന്നു സൂചന. എന്നാൽ, കോവിഡ് മൂലം സർവകാര്യങ്ങളും തകിടംമറിഞ്ഞതോടെ ഗാംഗുലിയെ മുൻനിർത്തി ബിസിസിഐ രംഗത്തിറങ്ങിയേക്കും.

രാജ്യാന്തര ക്രിക്കറ്റ് ഭരണം കൈപ്പിടിയിലൊതുക്കാൻ കിട്ടുന്ന സുവർണാവസരം ഗാംഗുലിയിലൂടെ പ്രയോജനപ്പെടുത്താമെന്നാണു ചിന്ത. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്ടറും മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനുമായ ഗ്രെയിം സ്മിത്തും സിഇഒ ജാക് ഫോളും ഐസിസി തലപ്പത്തേക്കു ഗാംഗുലി വരണമെന്ന അഭിപ്രായപ്പെട്ടതോടെ ചർച്ചകൾക്കു ചൂടുപിടിച്ചു കഴിഞ്ഞു. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ.ശ്രീനിവാസൻ എന്നിവരാണു മുൻപ് ഐസിസിയെ നയിച്ചിട്ടുള്ള ഇന്ത്യക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here