ഉദ്ധവ് സർക്കാർ പരാജയം; മഹാരാഷ്ട്രയിൽ വേറിട്ട പ്രതിഷേധവുമായി ബി ജെ പി

0

മുംബൈ: കോവിഡ് വ്യാപനം തടയുന്നതിലും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നല്കുന്നതിലും ഉദ്ദവ് താക്കറെ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് ‘സേവ് മഹാരാഷ്ട്ര’ എന്ന പേരിൽ മഹാരാഷ്ട്ര ബി ജെ പിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. ഉദ്ദവ് താക്കറെ സർക്കാരിനെ മഹാരാഷ്ട്രയിലെ നിലവിലെ ഗുരുതര സ്ഥിതി ബോധ്യമാക്കുന്നതിനും, ശരിയായ രീതിയിൽ ഭരണ നിർവ്വഹണം ആവശ്യപ്പെട്ടുമാണ് ബി ജെ പി ‘സേവ് മഹാരാഷ്ട്ര’ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രവർത്തകർ പ്ലക്കാർഡുകളേന്തി വീടുകൾക്കുമുമ്പിൽ പ്രതിഷേധിച്ചു. വസായ് റോഡ് മണ്ഡലത്തിൽ ബി ജെ പിയുടെ മണ്ഡലം അദ്ധ്യക്ഷൻ കെ ബി. ഉത്തംകുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കേന്ദ്ര സർക്കാർ നിഷ്കർഷിച്ച ഹെൽത്ത് പ്രോട്ടോക്കോൾ പൂർണ്ണമായും നടപ്പാക്കി നടത്തിയ പ്രതിഷേധ പരിപാടിയിൽ 35 ബൂത്തുകളിലെ 85 കുടുംബങ്ങളിൽ നിന്നുള്ള 200 ഓളം പ്രവർത്തകർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here