മുസ്ലീം പള്ളിയിൽ ഒളിച്ചിരുന്നത് 11 വിദേശ മൗലവിമാർ; കൈയ്യോടെ പൊക്കി

0

റാഞ്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മുസ്‌ലിം പള്ളിയിൽ ഒളിച്ചിരുന്ന 11 വിദേശി മൗലവിമാരെ റാഞ്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. റാഞ്ചിയിലെ തമർ പ്രദേശത്തെ റർഗാവ് പള്ളിയിൽ നിന്ന് ചൊവ്വാഴ്ചയാണ് ചൈനക്കാർ ഉൾപ്പെട്ട മൗലവി സംഘത്തെ അറസ്റ്റ് ചെയ്തത്. ചൈനയിൽ നിന്നുള്ള മൂന്ന് മൗലവിമാരും, കസാക്കിസ്ഥാനിൽ നിന്ന് മൂന്ന് പേരും കിർഗിസ്ഥാനിൽ നിന്നുള്ള നാല് മൗലവിമാരുമാണ് പള്ളിയിൽ ഒളിവിൽ കഴിഞ്ഞത്.

മൗലവിമാർ പള്ളിക്കുള്ളിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ ബുണ്ടു ഡി എസ് പിയുടെ നേതൃത്വത്തിൽ പള്ളിയിൽ റെയ്ഡ് നടത്തി. ചൈനക്കാരായ മാ മണി, യെ ഡെഹായ്, മാ മൈരേലി എന്നിവരും നൂർക്കരിം ഒലൂ, സുർബെക്, നുർഗീവ് ഇസ്‌ലാൻബെക്ക്, അബ്ദുല്ലയേവ് ഗുലോമിദ്ദീൻ, ഇസ്മായിൽ മിഷാലോ, ഷാക്കിർ ഷാ അഖുനോവ്, ഇല്യാസ് മായനോവ് എന്നീ കിർഗിസ്ഥാൻ, കസാക്കിസ്ഥാന സ്വദേശികളുമാണ് അറസ്റ്റിലായത്. ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത ഇപ്പോൾ പോലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

കസ്റ്റഡിയിലെടുത്ത ഉടൻ തന്നെ പതിനൊന്നുപേരേയും കൊറോണ വൈറസ് ബാധ പരിശോധിക്കാൻ ക്വാറന്റൈൻ ചെയ്തു. പ്രാഥമിക പരിശോധനയിൽ ഇവർക്കാർക്കും വൈറസ് ബാധ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. കൊറോണ പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള പൗരന്മാർ ഇത്രയും ദിവസം ഒളിവിൽ കഴിഞ്ഞ സംഭവം പോലീസ് വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here