ഹജ്ജ് കഴിഞ്ഞെത്തിയ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

0

മുംബയ്: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മം ചെയ്ത് മടങ്ങിയെത്തിയ നാലുപേരിലാണ് ആദ്യം കൊറോണ കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍

മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂരിലാണ് ഈ കുടുംബം താമസിക്കുന്നത്. മാര്‍ച്ച് 23നാണ് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍ച്ച് 19 മുതല്‍ മിറാജില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മാര്‍ച്ച് 25നാണ് ഈ കുടുംബത്തിലെ മറ്റ് അഞ്ചുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസമാണ് അവശേഷിക്കുന്ന മൂന്നുപേരിലും രോഗം കണ്ടെത്തിയത്. ഇതില്‍ പതിനൊന്ന് പേരും സാംഗ്ലി ഇസ്ലാംപൂര്‍ സ്വദേശികളാണ്. ബന്ധുവായ പന്ത്രണ്ടാമത്തെ സ്ത്രീ കോലാപൂര്‍ ജില്ലയില്‍ നിന്നുളള ആളാണ്.

ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയവരെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു.ഈ കുടുംബവുമായി ഇഴപഴകിയ 11 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് സാംഗ്ലി ജില്ലാ സിവില്‍ സര്‍ജന്‍ സഞ്ജയ് അറിയിച്ചു. 23 പേരുടെ സവ്ര സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഒരു സംഘത്തെ ഇസ്ലാംപൂരിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. ഈ കുടുംബവുമായി ഇടപഴകിയ 27 ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here