ശ്രീനഗര്‍: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറിലാണ് മരണം. കൊവിഡ് ബാധിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന 65 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൊവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. രോഗബാധയുടെ പശ്ചാത്തലത്തില്‍ 5124 ആളുകളാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. 3061 ആളുകള്‍ ഹോം ക്വാറന്റൈനിലും 80 ആളുകള്‍ ആശുപത്രികളിലും, 1477 ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here