മ​സ്​​ക​ത്ത്​: ര​ണ്ട്​ ഹാ​ന്‍​ഡ്​ സാ​നി​റ്റൈ​സ​ര്‍ ബ്രാ​ന്‍​ഡു​ക​ള്‍ വി​പ​ണി​യി​ല്‍ നി​ന്ന്​ പി​ന്‍​വ​ലി​ക്കാ​ന്‍ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി നി​ര്‍​ദേ​ശി​ച്ചു. എം 5001, ​ത്രി​ല്‍ എ​ന്നീ ബ്രാ​ന്‍​ഡു​ക​ളി​ല്‍ നി​ന്നു​ള്ള സാ​നി​റ്റൈ​സ​റു​ക​ളു​ടെ വി​ത​ര​ണ​മാ​ണ്​ നിർത്താൻ തീരുമാനിച്ചത്.

.ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ല്‍, മ​തി​യാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​ത​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

മാ​ര്‍​ക്ക​റ്റി​ല്‍ നി​ല​വി​ലു​ള്ള സ്​​റ്റോ​ക്കു​ക​ള്‍ വി​ത​ര​ണ​ക്കാ​ര​ന്‍ പി​ന്‍​വ​ലി​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം അമ്പ​ത്​ റി​യാ​ല്‍ മു​ത​ല്‍ ആ​യി​രം റി​യാ​ല്‍ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ അ​തോ​റി​റ്റി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here