ബംഗ്ലാദേശിന് ഇന്ന് അമ്പതാം പിറന്നാൾ

0

തെക്കനേഷ്യൻ രാജ്യമായ ബംഗ്ലാദേശ് സ്വതന്ത്രയായിട്ട് അമ്പതാണ്ട്.
ഇന്ത്യയും മ്യാന്മറുമാണ്‌ അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യാ വിഭജനത്തിൽ പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവിൽ വന്നത്. കിഴക്കൻ പാകിസ്താൻ എന്നു തന്നെയായിരുന്നു തുടക്കത്തിൽ പേര്. ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്താന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി.

1971 മാർച്ച് 26നാണ് വംഗബന്ധു ഷേക്ക് മുജീബുർ റഹമാൻ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അതിനു പത്തുവർഷം മുമ്പേ തന്നെ പദ്ധതി തയ്യാറാക്കുകയും ഇന്ത്യാ ഗവൺമെന്റുമായി ചർച്ച തുടങ്ങുകയും ചെയ്തിരുന്നു. 1971ലെ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മുജീബിൻ്റെ അവാമി ലീഗ് ഭൂരിപക്ഷം നേടിയിട്ടും അധികാരം കൈമാറാൻ പട്ടാള ഭരണാധികാരി ജനറൽ യഹ്യാഖാൻ കൂട്ടാക്കാതെ വന്നപ്പോൾ മുജീബുർ റഹമാൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.

സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് സൈന്യം മുജീബിനെ അറസ്റ്റ് ചെയ്തു. അവാമി ലീഗ് പ്രവർത്തകരെ കൂട്ടക്കൊല ചെയ്തു. മൂന്നു ലക്ഷം പേർ കൊല്ലപ്പെട്ടു; ഒരു കോടി മനുഷ്യർ ജീവനും കൊണ്ട് ഇന്ത്യൻ അതിർത്തി കടന്നു.

ഒടുവിൽ ഇന്ദിരാഗാന്ധി കിഴക്കൻ ബംഗാളിലേക്ക് സൈന്യത്തെ അയച്ചു. ഡിസംബർ16ന് പാക് സൈന്യം പരിപൂർണമായി കീഴടങ്ങി. “ധാക്ക ഇപ്പോൾ ഒരു സ്വതന്ത്ര രാജ്യത്തിന്റെ സ്വതന്ത്ര തലസ്ഥാനമാണ്” ഇന്ദിരാഗാന്ധി ഇന്ത്യൻ പാർലമെന്റിൽ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here