മുംബൈ നഗരം പരിഭ്രാന്തിയിൽ …

0

മുംബൈ : പത്താം ക്ളാസുകാരന് കൊറോണ സ്ഥിരീകരിച്ചത് മുംബൈയിൽ പരിഭ്രാന്തിക്ക് കാരണമായി. തിങ്കളാഴ്‌ചയാണ് കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടുകൂടി ഇയാള്‍ക്കൊപ്പം പരീക്ഷ എഴുതിയ 36 വിദ്യാര്‍ത്ഥികളും നിരീക്ഷണത്തിലാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ അധികൃതര്‍ ദ്രുതഗതിയില്‍ മുന്‍കരുതലുകള്‍ എടുത്തുവരികയാണ്. കഴിഞ്ഞ ആഴ്‌ചവരെ എസ്.എസ്.എൽ.സി പരീക്ഷകള്‍ മുന്‍ നിശ്‌ചയിച്ച പ്രകാരം തന്നെയാണ് മുംബൈയില്‍ നടന്നുവന്നിരുന്നത്. കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിലാണ് മാര്‍ച്ച്‌ 31വരെയുള്ള പരീക്ഷകളെല്ലാം ബോര്‍ഡ് മാറ്റിവച്ചത്. ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതും മഹാരാഷ്‌ട്രയിലാണ്. നിലവില്‍ മഹാരാഷ്‌ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 107 ആണ്. സംസ്ഥാനം വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here