ഇന്ത്യയില്‍ 12 പേര്‍ക്കു കൂടി കോവിഡ്

0

ദില്ലി: ഇന്ത്യയില്‍ 12 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മലയാളിയാണ്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 511 ആയി. 37 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

കര്‍ണാടകയില്‍ അഞ്ചും തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ച മലയാളി ദുബായിയില്‍ നിന്നെത്തിയ ആളാണ്. അമേരിക്ക, സ്വിറ്റ്‌സര്‍ലണ്ട് എന്നിവടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ ചികിത്സയിലുണ്ടായിരുന്ന 65 വയസുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 10 ആയി ഉയര്‍ന്നു.

രോഗം ആശങ്കാജനകമായി മുന്നോട്ടുപോകുന്നതിനിടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇന്ന് അര്‍ധരാത്രിയോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടി നിര്‍ത്തുമ്പോള്‍ രാജ്യം നിശ്ചലമാകും.

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കേരളവും സമ്പൂര്‍ണ അടച്ചിടല്‍ ഇന്ന് മുതല്‍ നടപ്പാക്കി. മാര്‍ച്ച് 31 വരെയാണ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here