ഡല്‍ഹി കലാപം: വന്‍ ആയുധ ശേഖരവും മാരകവസ്തുക്കളും കണ്ടെത്തി, പോലീസ് റെയ്ഡ് കൂടുതല്‍ സ്ഥലങ്ങളിലേക്ക്

0

ദില്ലി: കലാപം നടന്ന തലസ്ഥാന നഗരത്ത് വന്‍ ആയുധ ശേഖരവും മാരകവസ്തുക്കളും പൊലീസ് കണ്ടെത്തി. ജനവാസമേഖലകളില്‍ ചാക്കുകളിലായി ശേഖരിച്ചുവച്ചിരുന്ന കുപ്പികള്‍ പെട്രോള്‍, മണ്ണെണ്ണ, ഇരുമ്പ് ദണ്ഡുകള്‍ അടക്കം നിരവധി വസ്തുക്കളാണ് പോലീസ് കണ്ടെത്തിയത്.

അതേസമയം കലാപത്തില്‍ നാടന്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചതായും കണ്ടെത്തിക്കഴിഞ്ഞു. 350 വെടിയുണ്ടകളുടെ ഒഴിഞ്ഞ ഭാഗങ്ങള്‍ കണ്ടെത്തിയ പോലീസ് 500 റൗണ്ടെങ്കിലും അക്രമികള്‍ വെടിവച്ചിരിക്കും എന്ന നിഗമനത്തിലാണ്. പലയിടത്തും കരിങ്കല്‍ കഷ്ണങ്ങള്‍ വ്യാപകമായി ചാക്കുകളിലും പ്ലാസ്റ്റിക് ട്രേകളിലും നിറച്ച് വച്ചിരിക്കുന്നതും പോലീസ് കണ്ടെത്തി.

ചുരുങ്ങിയത് ഒരു മാസത്തെ തയ്യാറെടുപ്പുകള്‍ നടത്താതെ ഇത്രയും സാധനങ്ങള്‍ ശേഖരിക്കാകില്ലെന്ന് പോലീസ് പറഞ്ഞു. അക്രമം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന് ഇനിയും ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആകെ കലാപത്തില്‍ 82 പേര്‍ക്കാണ് വെടിയേറ്റിരിക്കുന്നത്. നിലവില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here