ഡൽഹിയിൽ വോട്ട് ചെയ്ത് ജയിപ്പിച്ചവർ തെരുവിൽ കേജ്‌രിവാളിൻ്റെ വിജയം ആഘോഷിച്ച് തുടങ്ങി…രണ്ട് മാസമായി തുടരുന്ന ഷഹീൻബാഗ് നാടകം സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് അവസാനിപ്പിക്കേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് നാടകവേദി ജാഫ്രാബാദ് മെട്രോ സ്റ്റേഷനു മുന്നിലേക്ക് മാറ്റിയത് .വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ‘ബീവിമാരെ’ ആസാദി മുദ്രാവാക്യവുമായി രാത്രി ഒരു മണിയ്ക്ക് ജാഫ്രാബാദിലെ റോഡിൽ കൊണ്ടുവന്നിരുത്തിയ കലാപകാരികൾ അടുത്ത അഭ്യാസത്തിന് കളമൊരുക്കുന്നതാണ് ഡൽഹി കണ്ടത്,അതും അമേരിക്കൻ പ്രസിഡന്റിന്റെ രാജ്യ സന്ദർശന ദിനം.തുടർന്ന് മറ്റ് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ തെരുവുയുദ്ധം ആരംഭിച്ച കലാപകാരികൾദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാലിനെ നിഷ്ഠൂരമായ് കൊലപ്പെടുത്തുകയാണുണ്ടായത്.വാഹനങ്ങൾ കത്തിച്ചും,നിരവധി പോലീസുകാരെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട് … ഏറ്റവും അവസാനം പുറത്തു വന്ന വാർത്ത ഗോകൽപുരിയിലെ ഗവ:സ്ക്കൂൾ കത്തിച്ചു എന്നതാണ്.ദില്ലിയിലെ കലാപ സമാനമായ സാഹചര്യം അടിച്ചമർത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here