വാഷിംഗ്ടൺ: ഇന്ത്യയിലെ ക്യാൻസർ രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വേണ്ടത്ര ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയില്ലെങ്കിൽ, ഇന്ത്യാക്കാരിൽ പത്തിലൊരാൾക്ക് രോഗം വരാനും പതിനഞ്ചിൽ ഒരാൾ മരിക്കാനും സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.

2018 വർഷത്തെ റിപ്പോർട്ട് പ്രകാരം 11.6 ലക്ഷം പുതിയ ക്യാൻസർ രോഗികളാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടാണിത്.

ഇന്ത്യയിൽ പൊതുവായി കാണപ്പെടുന്നത് ആറ് തരം ക്യാൻസറാണെന്ന് റിപ്പോർട്ട് പറയുന്നു. സ്തനാർബുദം, വായിലെ ക്യാൻസർ, ഗർഭാശയ ക്യാൻസർ, ഉദര ക്യാൻസർ, മലാശയ അർബുദം, ശ്വാസകോശ ക്യാൻസർ എന്നിവയാണ് ഇന്ത്യയിൽ പ്രധാനമായും കാണുന്നത്. പുതുതായി റിപ്പോർട്ടു ചെയ്യുന്നതിൽ പകുതിയോളം ഇത്തരം കാൻസറുകളാണെന്നും ലോകാരോഗ്യ സംഘടനാ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here