ബംഗാളിലെ രാഷ്ട്രീയ കൊലപാതക പരമ്പര ; ഇടപെടുമോ രാഷ്ട്രപതി ?

0

കൊല്‍ക്കത്ത- ബംഗാളിൽ തുടർച്ചയായി സംഘപരിവാർ അനുകൂലികൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി രംഗത്ത് . ഇത് സംബന്ധിച്ച് നിവേദനവുമായി ബിജെപിയുടെ ഒരു സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ കാണും. നിരവധി ബിജെപി പ്രവർത്തകരാണ് കഴിഞ്ഞ ഒരു മാസത്തിനിടയിൽ കൊല്ലപ്പെട്ടത്.

ബിജെപി പ്രവർത്തകരുടെയും കുടുംബങ്ങളുടെയും നേരെ അക്രമ സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. ജിഹാദികൾ മുതൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വരെയാണ് ഈ അക്രമങ്ങൾക്ക് പിന്നിൽ. എന്നാൽ ഈ സംഭവങ്ങൾക്കെതിരെ ഒരു ചെറുവിരൽ അനക്കാൻപ്പോലും മുഖ്യമന്ത്രി മമതാ ബാനർജി സർക്കാർ തയ്യാറാകുന്നില്ല എന്നാണ് ബിജെപിയുടെ ആക്ഷേപം. ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപിയുടെ ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here