ശാസ്ത്രപൂജ നടത്തിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി അമിത് ഷാ

0

ദില്ലി : ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ വിമാനത്തില്‍ ശാസ്ത്ര പൂജ നടത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ്സിന് തക്ക മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റഫാല്‍ വിമാനത്തില്‍ രാജ്‌നാഥ് സിങ് പൂജ നടത്തിയതിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് ഭാരതത്തിന്റെ പാരമ്പര്യ രീതികളെ തന്നെയാണ് വിമര്‍ശിച്ചുന്നത്.

ഇന്ത്യയുടെ പാരമ്പര്യ രീതി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം നടത്തിയത്. വിജയദശമി ദിനത്തില്‍ ശാസ്ത്രപൂജ അനുഷ്ഠിക്കുന്നതാണ്. ഇതിനേയും കോണ്‍ഗ്രസ് വിമര്‍ശനത്തിന്റെ കണ്ണുകളോടെയാണോ വിക്ഷിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഹരിയാനയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ മോദി സര്‍ക്കാരിനു ആരുടെയും അനുവാദം ആവശ്യമില്ലെന്ന് അമിത് ഷാ അറിയിച്ചു.

റഫാല്‍ കൈമാറ്റവും ബിജെപി കാവി വത്കരിക്കാന്‍ നോക്കി എന്ന് ആരോപിച്ചാണ് മല്ലികാര്‍ജ്ജുന്‍ ഘാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്ത് എത്തിയത്. വിജയ ദശമി ആഘോഷങ്ങള്‍ റഫേലുമായി കൂട്ടിയിണക്കിയത് തെറ്റാണെന്നും, പ്രതിരോധ സേനയ്ക്ക് ലഭിച്ച റഫേലില്‍ ഓം വരച്ചത് ആരുടെ അനുവാദത്തോടെയാണെന്നുമായിരുന്നു കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം.

അതേസമയം ശസ്ത്ര പൂജ എന്നത് തമാശ അല്ലെന്നും, നമ്മുടെ രാജ്യത്തിന്റെ വളരെ പഴക്കം ചെന്ന സംസ്‌കാരം ആണിതെന്നും അമിത് ഷായെ പിന്തുച്ച് കോണ്‍ഗ്ര് നേതാവ് സഞ്ജയ് നിരുപം രംഗത്ത് എത്തി. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ നിരീശ്വര വാദിയാണ്. എന്നാല്‍ പാര്‍ട്ടിയിലെ എല്ലാവരും നിരീശ്വരവാദി അല്ലെന്നും നിരുപം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here