കശ്മീരിൽ കൂടുതൽ ഇളവുകൾ വരുത്താൻ കേന്ദ്രം; സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

0

ദില്ലി: ജമ്മു കശ്മീരിൽ സ്വാതന്ത്ര്യദിന പരേഡിന്റെ ഡ്രസ് റിഹേഴ്സലുകൾ പൂർത്തിയായാൽ നിശാനിയമത്തിൽ കൂടുതൽ ഇളവു വരുത്തുമെന്ന് കേന്ദ്ര സർക്കാർ. ബക്രീദ് ദിനം സമാധാനപരമായി കടന്നുപോയതിനാൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള ആലോചനയിലാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചു.നിലവിൽ ജമ്മു മേഖലയിൽ നിയന്ത്രണങ്ങൾ ഏറെയില്ല. എന്നാൽ താഴ്‍വരയിൽ ശക്തമായ നിയന്ത്രണങ്ങളുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവു നൽകുമെന്നും കൻസാൽ പറഞ്ഞു.

അതിനിടെ സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി നടത്താനുള്ള തയാറെടുപ്പുകൾ ജമ്മു കശ്മീർ മേഖലകളിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടുങ്ങളിൽ ജനങ്ങൾക്ക് ആശയവിനിമയത്തിനായി 300 പബ്ലിക് ഫോൺ ബൂത്തുകൾ ഏർപ്പെടുത്തി.

വൈദ്യസഹായത്തിന് തടസ്സമുണ്ടായിട്ടില്ല. ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറയുന്നു.

നേരത്തെ ദിവസങ്ങളോളം ഹുറിയത് അടക്കമുളള സംഘടനകൾ ഹർത്താൽ നടത്താറുണ്ടായിരുന്നു. അവയിൽ തുടർച്ചയായ അക്രമസംഭവങ്ങളും ഉണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. ദേശീയപാതയിൽ തടസ്സങ്ങളില്ല. വിമാന സർവീസും തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here