ക്രിമിനലുകളേക്കാൾ മോശം സഹപ്രവർത്തകർ; പലരും കാലുവാരികള്‍; ഝാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു

0

റാഞ്ചി: സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ രാജിവച്ചു. പിസിസി അധ്യക്ഷൻ അജോയ് കുമാറാണ് രാജിവച്ചത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് അദ്ദേഹം ആരോപിച്ചു.രാഹുൽ ഗാന്ധിക്കയച്ച രാജിക്കത്തിന്‍റെ പകർപ്പ് ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

രാജിക്കത്തിൽ നേതാക്കളായ സുബോധ് കാന്ത് സഹായ്, രാമേശ്വർ ഓറാവോൺ തുടങ്ങിയവരെ കാലുവാരികളെന്ന് അജോയ് കുമാര്‍ കുറ്റപ്പെടുത്തി.

അജോയ് കുമാറിന്‍റെ രാജിക്ക് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുണ്ട്. ബർഹി എം.എൽ.എ മനോജ് യാദവ് അടക്കമുള്ളവർ ബിജെപിയിൽ പോകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here