കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരവാദികളെ സേന വധിച്ചു.

ഷോപ്പിയാനിലെ ബോന്‍ബസാറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റും സേന കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന കാര്യം പരിശോധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here