Friday, April 26, 2024
spot_img

കഴിഞ്ഞ സൂര്യ ഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

കഴിഞ്ഞ ഡിസംബര്‍ 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് കണ്ട 15 പേരുടെ കാഴ്ച നഷ്ടമായി. 10നും 20നും ഇടയില്‍ പ്രായമുള്ള സൂര്യഗ്രഹണം നേരില്‍ കണ്ട 15 പേരാണ് ഗുരുതരമായി കാഴ്ച വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്.

ജയ്പൂരിലുള്ള സവായ് മാന്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് 15പേരും ചികിത്സ തേടിയിരിക്കുന്നത്. അതേസമയം ഇവരുടെ കാഴ്ച പൂര്‍ണമായും ഇനി വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് ആണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ച ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോള്‍ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

Latest Articles