ദില്ലിയി​ല്‍ പൊ​ലീ​സ് ഡം​പിം​ഗ് യാ​ര്‍​ഡിൽ വ​ന്‍ തീ​പി​ടിത്തം; 50 ഓ​ളം കാ​റു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

0

ദില്ലി: ദില്ലിയി​ല്‍ പൊ​ലീ​സ് ഡം​പിം​ഗ് യാ​ര്‍​ഡി​ലു​ണ്ടാ​യ വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍ 50 ഓ​ളം കാ​റു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സാ​ഗ​ര്‍​പു​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഡം​പിം​ഗ് യാ​ര്‍​ഡി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നി​ര​വ​ധി യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പൊലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here