ഉഡാന്‍ പദ്ധതിക്ക് വീണ്ടും ജീവന്‍വയ്ക്കും

0

ദില്ലി: മോദി രണ്ടാമതും അധികാരത്തിലേറിയതോടെ സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിക്ക് വീണ്ടും ജീവന്‍വെയ്ക്കും.ബിജെപി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ഉഡാന്‍ പദ്ധതിക്കുവേണ്ട തുക വിലയിരുത്താന്‍ വ്യോമയാന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

688 റൂട്ടുകളിലായി പദ്ധതി നടപ്പാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഈയിനത്തില്‍ 1,800 കോടി രൂപ മുതല്‍ 2000 കോടി രൂപവരെയാണ് സബ്‌സിഡി പ്രതീക്ഷിക്കുന്നത്.
ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകും. നികുതി കുറയ്ക്കല്‍, എയര്‍പോര്‍ട്ട് ചാര്‍ജ് കുറയ്ക്കല്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് മറ്റുആനുകൂല്യങ്ങള്‍ നല്‍കല്‍ എന്നിവയാണ് പരിഗണിക്കുന്നത്.

ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ക്ക് 2,500 രൂപവരെയാണ് നിരക്ക് ഏര്‍പ്പെടുത്തുക. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിന് അഞ്ച് എയര്‍ലൈന്‍ കമ്പനികളുമായി 2017 മാര്‍ച്ചില്‍ സര്‍ക്കാര്‍ കരാറിലെത്തിയിരുന്നു.

43 നഗരങ്ങളിലേയ്ക്കായിരുന്നു എയര്‍ലൈന്‍ സേവനം ഏര്‍പ്പെടുത്തിയത്. 2018 ജനുവരിയില്‍ 325 റൂട്ടുകളിലേയ്ക്ക് 15 എയര്‍ലൈന്‍ കമ്പനികളുമായി ധാരണയിലെത്തിയിരുന്നു.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേയ്‌ക്കെത്തിയതോടെ പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here