Friday, March 29, 2024
spot_img

ഷോയബ് അക്തറേ… വലിയ സോപ്പിടൽ ഒന്നും വേണ്ട….

കറാച്ചി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് അഭിനന്ദര്‍മര്‍ഹിക്കുന്നുവെന്ന് അക്തര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഹലോയില്‍ സംസാരിക്കുകായിരുന്നു അക്തര്‍. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഏറ്റവും മികച്ച തീരുമാനമാണ്. പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുക തന്നെ വേണം. ഇന്ത്യന്‍ താരങ്ങളെ കുറിച്ച്‌ അക്തര്‍ വാചാലനായി. സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും വളരെ ലാളിത്യമുള്ള വ്യക്തികളാണ്. സച്ചിന്‍ ഒരിക്കലും സ്ലഡ്ജിങ്ങിന് മറുപടി പറയാന്‍ ആഗ്രഹിച്ചിരുന്നില്ല. എല്ലാം ബാറ്റുകൊണ്ട് ലഭിച്ചിരുന്നു. സൗരവ് ഗാംഗുലിയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കാതെ വയ്യ.ഗ്രേഗ് ചാപ്പലിന് ശേഷം അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. വിരമിച്ചതിന് ശേഷം കമന്റേറ്ററായി. പിന്നാലെ ബിസിസിഐ പ്രസിഡന്റ്. ഇപ്പോഴും തളരാതെ നില്‍ക്കുന്നു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.

വ്യക്തിപരമായി ഞാന്‍ ഒരു രോഹിത് ശര്‍മ ആരാധകനാണ്. ഞാന്‍ ഒരിക്കല്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട് അയാളുടെ ക്ലാസിനെ കുറിച്ച്‌. ലോകത്ത് ഏറ്റവും മികച്ച ടൈമിങ്ങിന് ഉടമയാണ് രോഹിത്. ഞാന്‍ കളിച്ചുകൊണ്ടിരിക്കണ സമയത്താണ് കോലി കളിച്ചിരുന്നതെങ്കില്‍ എറൗണ്ട ദ വിക്കറ്റില്‍ നിരന്തരം ബൗണ്‍സര്‍ എറിയുമായിരുന്നു.ബാബര്‍ അസം, കോലി, രോഹിത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ലോകത്തെ മികച്ച അഞ്ച് താരങ്ങളായി ഞാന്‍ കരുതുന്നത്. ഇന്ത്യക്ക് ലഭിച്ച മരതകമാണ് വിരാട് കോലി. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഒരു ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര നടക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നു അക്തര്‍ പറഞ്ഞു .

Related Articles

Latest Articles