Friday, April 26, 2024
spot_img

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീംകോടതി; റ​ദ്ദാ​ക്കണമെന്നാവശ്യപ്പെട്ട് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ദില്ലി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ടതി. കോ​വി​ഡ് പശ്ചാത്തലം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

ഹ​ർ​ജി​ക്കാ​രോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നും കോ​ട​തിയുടെ നി​ർ​ദേ​ശം.​ഇ​തു​വ​രെ ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഒ​രു അ​റി​യി​പ്പും വ​ന്നി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ക്കാ​നും കോ​ട​തിയ്കക്ക് കഴിയില്ലെന്നും വ്യ​ക്ത​മാ​ക്കി. അതോടൊപ്പം എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Related Articles

Latest Articles