Friday, March 29, 2024
spot_img

ഇന്ത്യയിലെ കളിപ്പാട്ട കളിപ്പാട്ട ക്ലസ്റ്ററുകള്‍ വികസിപ്പിക്കും; കളിപ്പാട്ട നിര്‍മ്മാണമേഖലയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കും; പ്രധാനമന്ത്രി

ദില്ലി: തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിച്ച് നമ്മുടെ രാജ്യത്തെ ഒരു കളിപ്പാട്ട കേന്ദ്രമാക്കി മാറ്റുന്നതിനായി ഇന്ത്യയിലെ കളിപ്പാട്ട കളിപ്പാട്ട ക്ലസ്റ്ററുകള്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി . ലോകത്തെല്ലായിടത്തേക്കും കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന കളിപ്പാട്ട കേന്ദ്രമായി മാറാനുള്ള കഴിവും പ്രാപ്തിയും ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിപ്പാട്ടങ്ങള്‍ വെറും വിനോദ ഉപകരണങ്ങള്‍ മാത്രമല്ല, കുട്ടികളുടെ സര്‍ഗ്ഗാത്മക പുറത്തെടുക്കുന്നവയാണ് മികച്ച കളിപ്പാട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളിപ്പാട്ട നിര്‍മ്മാണമേഖലയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ കളിപ്പാട്ട ക്ലസ്റ്ററുകളായിട്ടുണ്ട്.

രാംനഗരത്തിലെ ചന്നപട്ടണം (കര്‍ണാടക), കൃഷ്ണയിലെ കോണ്ടപള്ളി (ആന്ധ്രാപ്രദേശ്), തമിഴ്നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബ്രി, യുപിയിലെ വരാണസി എന്നിവ പോലുള്ള നിരവധി സ്ഥലങ്ങളുണ്ട്. പ്രാദേശിക കളിപ്പാട്ടങ്ങളുടെ സമ്പന്നമായ പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ടെന്നും നല്ല കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ നിരവധി പ്രഗത്ഭരായ കരകൗശലപ്പണിക്കാര്രും നമ്മുടെ രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണവൈറസ് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ കഴിവും ഉത്സാഹവും പ്രകടിപ്പിച്ച കര്‍ഷകരെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തിലും നമ്മുടെ രാജ്യം ആത്മനിര്‍ഭര്‍ ആകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Related Articles

Latest Articles