Friday, April 26, 2024
spot_img

അന്യദേശ തൊഴിലാളികൾക്കായി ആർ എസ് എസ് വക 52 സമൂഹ അടുക്കളകൾ

ദില്ലി : കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ അതിഥി തൊഴിലാളികളെ കരുതണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഏറ്റെടുത്ത് ആര്‍ എസ് എസ്. ഡല്‍ഹിയിലെ എട്ട് മേഖലകളിലായി 52 സാമൂഹിക അടുക്കളകളാണ് ആര്‍ എസ് എസ് തുറന്നിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വന്ന അതിഥി തൊഴിലാളികള്‍ക്ക് ഇവയുടെ പ്രയോജനം വലിയ തോതില്‍ ലഭ്യമാകുന്നുണ്ടെന്ന് ആര്‍ എസ് എസ് സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗം ദയാനന്ദ് അറിയിച്ചു. ഈ സംരംഭത്തിലൂടെ ആവശ്യക്കാരിലേക്ക് ഭക്ഷണവും റേഷന്‍ സാധനങ്ങളും അതിവേഗം എത്തിക്കാനാണ് ആര്‍ എസ് എസ് പദ്ധതിയിടുന്നത്.

മൂന്ന് ഷിഫ്റ്റുകളിലായി മൂവായിരത്തോളം ഭക്ഷണ പൊതികളാണ് ഓരോ യൂണിറ്റുകളിലും തയ്യാറാക്കുന്നത്. ഡല്‍ഹിയിലെ വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ ഉടമസ്ഥര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട സ്വയംസേവകരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡല്‍ഹിയിലെ വ്യവസായശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലും പോകാന്‍ കഴിയാത്ത അവസ്ഥയിലുള്ള പതിനായിരക്കണക്കിന് അതിഥി തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് വ്യവസായികള്‍ അഭിപ്രായപ്പെടുന്നു. പാകം ചെയ്ത ഭക്ഷണത്തിന് പുറമെ ആര്‍ എസ് എസ് അനുബന്ധ സംഘടനയായ സേവാഭാരതിയുടെ നേതൃത്വത്തില്‍ ശേഖരിച്ച എണ്ണയും ധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ ഡല്‍ഹിയിലെ കോളനികളില്‍ വിതരണം ചെയ്യാനും ആര്‍ എസ് എസ് ഒരുങ്ങുകയാണ് .

Related Articles

Latest Articles