Saturday, July 6, 2024
spot_img

ശശികലയുടെ 16000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തൊഴിയും പുറത്താക്കപ്പെട്ട എ ഐ എ ഡി എം കെ നേതാവുമായ വി കെ. ശശികലയുടെ 1,600 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ ചെന്നൈയിൽ അറിയിച്ചു.

ശശികലയുടെ ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ, മധുര, തുടങ്ങിയ സ്ഥലങ്ങളിലെ വസ്തുക്കളും അനധികൃതമായി നിർമിച്ച വീടുകയുമാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 മുതൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് ശശികല.

Related Articles

Latest Articles