Saturday, June 29, 2024
spot_img

കടുത്ത ജാതിവിവേചനം; മദ്രാസ് ഐഐടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവച്ചു

ചെന്നൈ: ജാതി വിവേചനത്തെത്തുടർന്ന് അധ്യാപകന്‍ രാജിവച്ചു. മദ്രാസ് ഐഐടിയിലാണ് സംഭവം. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന, വിപിൻ പുതിയേടത്ത് വീട്ടിലാണ് ക്യാമ്പസിലെ ജാതി വിവേചനത്തിന്‍റെ പേരിൽ രാജി വച്ചത്.

പ്രശസ്‌തമായ പാരീസ് 1 പാന്തയോൺ-സോർബോൺ സർവകലാശാലയിൽ നിന്നുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോ ആയിരുന്ന വിപിൻ 2019 ലാണ് ഐഐടി മദ്രാസിൽ അധ്യാപന ജീവിതം ആരംഭിച്ചത്. അധികാര സ്ഥാനത്തുള്ള വ്യക്തികളിൽ നിന്നാണ് വിവേചനം ഉണ്ടായതെന്ന് മാനേജ്‌മെന്‍റിന് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. ഇതിന് മുന്‍പും സമാനമായ സംഭവങ്ങൾ ഉണ്ടായതായും പ്രശ്‌നം പരിഹരിക്കാൻ ഉചിതമായ നടപടികൾ ആവശ്യമാണ്. ജോർജ് മേസൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിപിൻ സ്ഥാപനത്തിൽ പ്രായഭേദമന്യേ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനമുള്ളതായി കത്തിൽ പരാമർശിക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. വിവേചനം നേരിട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles