NATIONAL NEWS

കുട്ടികള്‍ ചീത്തയാകുന്നത് രക്ഷിതാക്കള്‍ ഫോണില്‍ സമയം ചെലവഴിക്കുന്നതിനാല്‍’; ഹൈദരാബാദ് കൂട്ടബലാത്സംഗത്തില്‍ തെലങ്കാന ആഭ്യന്തര മന്ത്രി

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രക്ഷിതാക്കളെ കുറ്റപ്പെടുത്തി തെലങ്കാന ആഭ്യന്തരമന്ത്രിയുടെ വിവാദപരാമര്‍ശം. രക്ഷിതാക്കള്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതുകൊണ്ടാണ് കുട്ടികള്‍ ചീത്തയാകുന്നതെന്നാണ് കൂട്ടബലാല്‍സംഗം സംബന്ധിച്ച്‌ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമൂദ് അലി അഭിപ്രായപ്പെട്ടത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നുണ്ട്.

കുട്ടികളെ സംരക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. എല്ലാ രക്ഷിതാക്കളോടും തങ്ങളുടെ കുഞ്ഞുങ്ങളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി മുഹമ്മൂദ് അലി അഭ്യര്‍ഥിക്കുകയും ചെയ്തു. കുട്ടികള്‍ തോന്നിതുപോലെ അലഞ്ഞു നടന്നാല്‍ അവരെ നിയന്ത്രിക്കാന്‍ പ്രയാസമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെയ് 28നാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ പതിനേഴുകാരിയായ പെണ്‍ക്കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഭരണകക്ഷി എംഎല്‍എയുടെ മകനുള്‍പ്പെട്ട കൂട്ടബലാല്‍സംഗത്തില്‍ കേസില്‍ അറസ്റ്റിലായ ആറുപേരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

admin

Recent Posts

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

1 hour ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

2 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

2 hours ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

2 hours ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

3 hours ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

3 hours ago