Saturday, July 6, 2024
spot_img

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി കണ്ണൂർ സ്വദേശി പിടിയിൽ .
കണ്ണൂര്‍ സ്വദേശി ഫാസിലാണ് രണ്ടരക്കിലോയോളം തൂക്കം വരുന്ന മാരക രാസലഹരിയായ എംഡിഎംഎയുമായി പിടിയിലായത്. എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണ് പിടിയിലായ ഫാസിൽ എന്നാണ് വിവരം. ഗോവയില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ. എത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തി.

ഒല്ലൂര്‍ പിആര്‍ പടിയിൽ നടത്തിപ്പോയ പരിശോധനയിലാണ് ഫാസിൽ പിടിയിലായത്. ലഹരിക്കടത്ത് നടക്കുന്നതായി കഴിഞ്ഞദിവസം പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഒല്ലൂരില്‍ വാഹനപരിശോധന നടന്നു വരികയായിരുന്നു. എറണാകുളത്തുനിന്ന് കാറില്‍ തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി.

Related Articles

Latest Articles