Saturday, July 6, 2024
spot_img

സിപിഎമ്മിന് തിരിച്ചടി ! സ്വപ്‌നക്കെതിരെ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു.സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ തളിപ്പറമ്പ് സിഐ ബെംഗളുരുവിലാണ്. കേസ് സ്റ്റേ ചെയ്തതോടെ സിഐക്ക് ഇരുവരെയും ചോദ്യം ചെയ്യാൻ കഴിയില്ല.

Related Articles

Latest Articles