Saturday, July 6, 2024
spot_img

മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: 3 യൂത്ത് ലീഗ് പ്രവര്‍ത്തകർ കൂടി അറസ്റ്റിൽ

കാഞ്ഞങ്ങാട് : മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേപ്പുറം നൗഷാദ് മൻസലിലെ പി.എം.നൗഷാദ് (42), ആറങ്ങാടിയിലെ സായ സമീർ (35), 17 വയസ്സുള്ള ആവി സ്വദേശി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇന്നലെ .മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ്‌ കുഞ്ഞി എന്നിവരെ ഹൊസ്‌ദുർഗ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി.

ചൊവ്വാഴ്ച വൈകുന്നേരമാണ് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി റാലി നടത്തിയത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് നല്‍കിയ പരാതിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു.

സംഭവം വിവാദമായതോടെ മുദ്രാവാക്യം വിളിച്ച് നല്‍കിയ കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ സലാമിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി തടിതപ്പാൻ യൂത്ത് ലീഗ് ശ്രമം നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗിന്‍റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നല്‍‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായാണ് പാര്‍ട്ടി കാണുന്നതെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ കുറിപ്പിലൂടെ ഇന്നലെ പ്രതികരിച്ചിരുന്നു .

നിയമനടപടികൾക്ക് പുറമെ സമൂഹ മാദ്ധ്യമ നിരീക്ഷണവും പൊലീസ് ശക്തമാക്കി. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്, ടെലഗ്രാം തുടങ്ങിയവയാണ് നിരീക്ഷിക്കുന്നത്. വിദ്വേഷ പ്രസംഗം, പ്രകോപനപരമായ സന്ദേശങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐപിസി സെക്‌ഷൻ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.

ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിന് ഗ്രൂപ്പ് അഡ്മിൻമാരെയും പ്രതിയാക്കും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 2 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് ജില്ലാ പൊ

Related Articles

Latest Articles