Kerala

ആറന്മുള ക്ഷേത്രത്തിലെ ദുർനിമിത്തങ്ങൾ; ദേവപ്രശ്‌നം നടത്താൻ തന്ത്രിയുടെ അഭിപ്രായം തേടി ദേവസ്വം ബോർഡ്

ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ ദുർനിമിത്തങ്ങൾ ദേവപ്രശ്‌നം നടത്തണമെന്ന ഭക്തരുടെ ആവശ്യത്തെ തുടർന്ന് ദേവസ്വം ബോർഡ് തന്ത്രിയുടെ അഭിപ്രായം തേടി കത്തു നൽകി. ക്ഷേത്ര തന്ത്രി കുഴിക്കാട്ടില്ലം അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിനോടാണ് ആറന്മുള ദേവസ്വം അസി. കമ്മിഷണർ ഉപദേശം തേടിയത്. ഇടശ്ശേരിമല 234-ാം നമ്പർ എൻഎസ്എസ് കരയോഗവും ചില വ്യക്തികളും ഇക്കാര്യത്തിൽ പരിഹാര നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്രത്തിൽ അടുത്ത കാലത്തുണ്ടായ ചില ദുർനിമിത്തങ്ങൾക്ക് കാരണം തേടി ദേവപ്രശ്‌നം നടത്തി പരിഹാര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വള്ളസദ്യ ആരംഭിക്കുന്ന ജൂലൈ 21ന് മുൻപ് പരിഹാര ക്രിയകൾ ചെയ്യണമെന്നാണ് ഭക്തരുടെ ആവശ്യം. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം മറുപടി അറിയിക്കുമെന്ന് തന്ത്രി പറഞ്ഞു.

anaswara baburaj

Recent Posts

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുമ്പോഴും കണക്കുകള്‍ പുറത്ത് വിടാതെ സര്‍ക്കാര്‍! അവസാന കണക്കുകള്‍ പ്രസിദ്ധീകരിച്ചത് ജൂണ്‍ 30 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം ഉയരുമ്പോഴും കണക്കുകള്‍ പുറത്ത് വിടാതെ സര്‍ക്കാര്‍. കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്തെ പകര്‍ച്ചവ്യാധി…

10 mins ago

സമൂഹമാദ്ധ്യമം തുണയായി … 19 വർഷം മുൻപ് മനുഷ്യകടത്തുമൂലം വേർപിരിഞ്ഞ സഹോദരിയെ കണ്ടെത്തി ജോർജിൻ യുവതി; 50 വർഷത്തിനിടെ ജോർജിയൻ മാഫിയ മോഷ്ടിച്ച് വിറ്റത് 1.2 ലക്ഷം കുഞ്ഞുങ്ങളെ!!!

ടിബിലിസി: സോഷ്യൽ മീഡിയയുടെ സാധ്യതകൾ അനന്തമാണെന്ന് നാം പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. 2018ലെ പ്രളയ നാളുകളിൽ സോഷ്യൽ മീഡിയ വഴിയുള്ള…

43 mins ago

സിപിഎം ഗുണ്ടകളെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന പിണറായിസം ! രാഷ്ട്രീയ കൊലപാതകകേസുകൾ വാദിക്കാൻ പുറത്തുനിന്നുള്ള അഭിഭാഷകർക്കായി സർക്കാർ ചെലവിട്ടത് 2.86 കോടി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പെൻഷൻ നൽകാൻ പോലും പണമില്ലന്ന് പറയുന്ന സംസ്ഥാനസർക്കാർ രാഷ്ട്രീയ കൊലപാതകക്കേസുകളിൽ കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ എത്തിച്ചതിന് മാത്രം ചെലവാക്കിയത്…

2 hours ago