Categories: International

ആഗോളഭീകരന്‍ ഹാഫീസ് സയിദിന്റെ വീടിന് മുന്നില്‍ സ്‌ഫോടനം : 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ് : ആഗോള ഭീകരന്‍ ഹാഫീസ് സയിദിന്റെ പാകിസ്ഥാനിലെ വീടിന് മുന്നില്‍ വന്‍ സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു, 21 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ലാഹോറിലെ ജോഹാര്‍ നഗരത്തിലാണ് സംഭവം. ലഷ്‌ക്കര്‍-ഇ ത്വയ്ബ സഹസ്ഥാപകനും ജമാഅത്ത് ഉദ്ദ്‌വയുടെ തലവനുമാണ് ഇയാള്‍. പരിക്കേറ്റവരില്‍
സ്ത്രീകളും കുട്ടികളും പോലീസുകാരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. സ്‌ഫോടനം നടക്കുന്ന സമയത്ത് ഹാഫീസ് സയദ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് സ്‌ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ബോംബാക്രമണമാണോ ഉണ്ടായതെന്ന്
അധികൃതര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ തീവ്രവാദി സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫീസ് സയിദ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇയാളെ ആഗോളതീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി പോലീസിന്റെ അതിക്രമം; പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കൾ ഒളിച്ചിരുന്നു എന്ന് ആരോപണം; കസ്റ്റഡിയിലെടുത്തത് ദർശനത്തിനെത്തിയ യുവാക്കളെയെന്ന് നാട്ടുകാർ

ഹൈദ്രാബാദ്: പോലീസ് ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി ആചാര ലംഘനം നടത്തിയതായി ആരോപണം. ഹൈദരാബാദിലെ നാംപള്ളി ശ്രീ കാശി വിശ്വനാഥ…

13 mins ago

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH GOPI

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH…

31 mins ago

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

2 hours ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

3 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

3 hours ago