Kerala

ഗവർണർക്ക് 85 ലക്ഷത്തിന്റെ പുതിയ ബെൻസ്; നിർദ്ദേശം അംഗീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങണമെന്ന നിർദ്ദേശം അംഗീകരിച്ച് സർക്കാർ. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 85.18 ലക്ഷം രൂപ വിലവരുന്ന ബെൻസ് ജിഎൽ‌ഇ വാങ്ങാനാണ് തീരുവമാനം.

ഗവർണർക്ക് പുതിയ കാർ വാങ്ങണമെന്ന് സർക്കാർ നേരത്തെ തീരുമാനം എടുത്തിരുന്നു. പുതിയ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്തുനൽകിയെന്ന വാർത്ത കുറച്ചുദിവസം മുമ്പ് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉത്തരവിറങ്ങിയിരിക്കുന്നത്.

ചുരുക്കം ചില യാത്രകളിലൊഴികെ ഒരു വര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് ഗവർണർ കത്തുനൽകിയിരുന്നു. എന്നാൽ ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. നിലവിൽ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. ഈ ഒന്നരലക്ഷം കിലോമീ‌റ്റർ ഓടിയ കാർ മാ‌റ്റണമെന്നാണ് ഗവർണർ നിർദ്ദേശിച്ചത്.

ഇതേതുടർന്ന് മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. വിഐപി പ്രോട്ടോക്കോൾ പ്രകാരം ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്.

admin

Recent Posts

അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ടവർ സംഘപരിവാറുകാരാണ്! നിവേദിത സുബ്രഹ്മണ്യൻ

അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ടവർ സംഘപരിവാറുകാരാണ്! നിവേദിത സുബ്രഹ്മണ്യൻ സംസാരിക്കുന്നു | NIVEDIDA SUBRAMANIAN #nivedidasubramanian #bjp #congress

5 mins ago

പപ്പുമോനെ തള്ളി !പ്രധാനമന്ത്രി കസേരക്ക് സ്വന്തമാക്കൻ അഖിലേഷ് യാദവ് |AKILESH YADHAV

ഇൻഡി സഖ്യം കലങ്ങി ! പപ്പുമോനെ തള്ളി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അഖിലേഷ് യാദവിന്റെ ഫ്ളക്സ് #rahulgandhi #akhileshyadav #congress #primeminister

40 mins ago

ട്വന്റി -20 ലോകകപ്പ് ഫൈനൽ ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു ! 2 വിക്കറ്റ് നഷ്ടമായി

ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ടൂർണമെന്റിൽ ലോകകപ്പിൽ തോൽവിയറിയാതെ…

1 hour ago

ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നത് !! രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ വികലമാക്കാൻ ശ്രമം നടന്നു ! യുഎസ്‌സിഐആർഎഫ്‌ റിപ്പോർട്ടിനെ തള്ളി ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ

യുഎസ്‌സിഐആർഎഫ്‌ തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…

2 hours ago