Wednesday, July 3, 2024
spot_img

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ

പനാജി:കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വറന്റൈന്‍ ഏര്‍പെടുത്തി ഗോവ സർക്കാർ. കേരളത്തില്‍നിന്ന് വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്ര് സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമാണ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

കേരളത്തില്‍ നിന്ന് മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഗോവയില്‍ വരുന്നവര്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കിയ ശേഷം അഞ്ച് ദിവസം ക്വാറന്റൈന്‍ ഇരിക്കണം. വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരോ പ്രിന്‍സിപല്‍മാരോ ഏര്‍പെടുത്തണമെന്നും പറയുന്നു. ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട ഓഫിസ് അധികൃതരോ കമ്ബനികളോ സ്ഥാപനങ്ങളോ ക്വാറന്റൈന്‍ സൗകര്യം ഏര്‍പെടുത്തണം.

അതേസമയം സംസ്ഥാനത്ത് ഏര്‍പെടുത്തിയ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ നീട്ടി. കഴിഞ്ഞ മേയ് മാസം അഞ്ചാം തീയതി മുതലാണ് ഗോവയില്‍ കര്‍ഫ്യൂ നിലവില്‍ വന്നത്. അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഗോവയിലെത്തുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റൈനില്‍ ഇളവ് ലഭിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles