Saturday, July 6, 2024
spot_img

ഭാഷയുടെയും അതിർവരമ്പുകൾ കടന്ന് …ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ ‘തത്ത വരാതിരിക്കില്ല’ കഥാസമാഹാരം തെലുങ്കിലേക്ക്; ‘രാമചിലുക’യുടെ പ്രകാശനം ഈ മാസം 30 ന്

രാജ്ഭവൻ (ഗോവ ) : ഗോവ ഗവർണറും സുപ്രസിദ്ധ എഴുത്തുകാരനുമായ പി എസ് ശ്രീധരൻപിള്ള എഴുതിയ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ തെലുങ്ക് വിവർത്തനം ‘ രാമചിലുക’ ഈ മാസം 30 ന് പ്രകാശനം ചെയ്യും.

തെലങ്കാന രാജ്ഭവനിൽ ഗവർണർ സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വെച്ച് പത്മശ്രീ പ്രൊഫ.കൊലകാലുരി ഇനോക് ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. തെലുങ്കിലെ പ്രമുഖ പ്രസാധകരായ പാല പിറ്റ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥകാരനായ പി എസ് ശ്രീധരൻ പിള്ളയ്ക്കൊപ്പം വിവർത്തകനായ എൽ ആർ സ്വാമി, കവി കെ ശിവറെഡ്ഡി, ശ്രീ. രാമചന്ദർ റാവു, ഡോ.രൂപ് കുമാർ ദാബിക്കർ എന്നിവരും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കും.

Related Articles

Latest Articles