Saturday, July 6, 2024
spot_img

”ഇത് ജീവിതത്തിലെ സംതൃപ്തിയും സന്തോഷവും നിറഞ്ഞ അനർഘ നിമിഷം”; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗോവ ഗവർണർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള.
ഗോവ ഗവര്‍ണറായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയുമായി നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. സന്ദർശനവേളയിൽ “Straight Line” എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം പ്രധാനമന്ത്രിയ്ക്ക് സമർപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് ഗവർണർ ഇക്കാര്യം പങ്കുവച്ചത്. ജീവിതത്തിലെ ഏറ്റവും സംതൃപ്തിയും സന്തോഷവും നിറഞ്ഞ അനർഘ നിമിഷമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഗവർണർ പിഎസ് ശ്രീധരൻ പിളളയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

”ഗോവ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍. “Straight Line” എന്ന എന്റെ ഏറ്റവും പുതിയ പുസ്തകവും അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അതിയായ സന്തോഷമുണ്ട്. ജീവിതത്തിലെ സംതൃപ്തിയും സന്തോഷവും നിറഞ്ഞ അനർഘ നിമിഷം”

അതേസമയം ഇക്കഴിഞ്ഞ ജൂലൈയിലാണ് വിവിധ സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത്. മിസോറം ഗവർണറായിരുന്ന പിഎസ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായാണ് മാറ്റി നിയമിച്ചത്. എട്ട് സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ പുതിയ ഗവർണർമാരെ നിയമിച്ചത്.

Related Articles

Latest Articles