Friday, March 29, 2024
spot_img

ലേഡീസ് ഹോസ്റ്റലില്‍ എത്തി മുറിയിൽ ഒളിച്ചിരുന്നു; താഴെക്കിടക്കുന്നത് വസ്ത്രമെന്ന് കരുതി കയറിപ്പിടിച്ച്‌ യുവതിയും; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

ഗുവാഹത്തി: ലേഡീസ് ഹോസ്റ്റലിലെത്തിയ പുള്ളിപ്പുലിയെ മയക്കുവെടിവച്ച്‌ കുടുക്കി വനംവകുപ്പ് അധികൃതര്‍. ഗുവാഹത്തിയിലെ ബെങ്കേരരാബാരിയിലുള്ള ഹോസ്റ്റലില്‍ കയറിയ പുള്ളിപ്പുലിയെയാണ് അതിസാഹസികമായി പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം.പുലര്‍ച്ചയോടെ പുലി ഹോസ്റ്റലിലേക്ക് കയറി വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഹോസ്റ്റലിനുള്ളില്‍ കടന്ന പുള്ളിപുലി സോഫയുടെ അടിയിലാണ് പതുങ്ങിയത്. സോഫയില്‍ നിന്നും വസ്ത്രങ്ങള്‍ എടുക്കാനെത്തിയ പെണ്‍കുട്ടി തഴെ പോയ തുണിയെന്നു കരുതി എടുക്കാന്‍ ശ്രമിക്കവേയാണ് പുലിയെ കണ്ടത്. ഹോസ്റെലിനുള്ളില്‍ പുലിയെ കണ്ട പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിക്കുകയും തുടര്‍ന്ന് മറ്റൊരു മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു.വിവരം അറിഞ്ഞു വന്ന വനം വകുപ്പ് അധികൃതര്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുലിയെ മയക്കുവെടി വച്ച്‌ പിടിച്ചു. പിടികൂടിയ പുലിയെ ആസ്സാമിലെ സംസ്ഥാന മൃഗശാലയിലേക്കു മാറ്റി.

Related Articles

Latest Articles