Friday, March 29, 2024
spot_img

ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗം നോട്ടിസിലുണ്ടായിരുന്നില്ല:ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് വലിയ പ്രോട്ടോക്കോള്‍ ലംഘനമെന്ന് സമ്മതിച്ച് കണ്ണൂര്‍ വി.സി, കടുത്ത നടപടികളിലേക്ക് ഗവര്‍ണറുടെ ഓഫിസ്

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ സംഘാടകര്‍ക്കും, പ്രതിഷേധിച്ച ചരിത്രകാരന്മാര്‍ക്കും എതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉദ്ഘാടന ചടങ്ങില്‍ വലിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നാണ് ആരോപണം. ഇക്കാര്യം കണ്ണൂര്‍ വി.സിയും സ്ഥിരീകരിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇര്‍ഫാന്‍ ഹബീബ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചടങ്ങില്‍ പ്രസംഗിച്ചത് എന്ന കണ്ണൂര്‍ വി.സി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയില്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. പുതിയ അധ്യക്ഷന്റെ പേര് പ്രെപ്പോസ് ചെയ്യാന്‍ രണ്ട് അധ്യാപകര്‍ വന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വി.സി പറഞ്ഞു. അധ്യക്ഷ പ്രസംഗം മുപ്പത് മിനിറ്റ് എന്നത് നാല്‍പത് മിനിറ്റായി മാറി തുടങ്ങിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നും വി.സി ഗോപിനാഥന്‍ സമ്മതിച്ചു.

രാജ്ഭവന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായതിന് പിറകെയാണ് വി.സിയുടെ വിശദീകരണം. സംഭവത്തില്‍ വി.സിയെ നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. വീഡിയൊ ദൃശ്യങ്ങളും പരിശോധിച്ചു. ഗവര്‍ണറുടെ പ്രസംഗം ഇര്‍ഫാന്‍ ഹബീബ് തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങളും, ഗവര്‍ണറുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്നതും വീഡിയൊവില്‍ വ്യക്തമായിരുന്നു. ഇത് രാജ്ഭവന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഡിജിപി, ഇന്റലിജന്‍സ് ചുമതലയുള്ള എഡിജിപി എന്നിവരില്‍ നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. നോട്ടിസില്‍ പേരില്ലാത്ത ഇര്‍ഫാന്‍ ഹബീബ് എങ്ങനെ വേദിയിലെത്തി പ്രസംഗിച്ചു, ഇക്കാര്യത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഡിജിപി വിശദീകരണം തേടേണ്ടി വരിക. സംഘാടകരെയും, പ്രതിഷേധക്കാരെയും വെട്ടിലാക്കുന്ന കടുത്ത നടപടികളിലേക്ക് രാജ്ഭവന്‍ നീങ്ങുകയാണെന്നാണ് സൂചന.

Related Articles

Latest Articles