Thursday, April 25, 2024
spot_img

ലൈംഗിക തൊഴിലാളികള്‍ ഇനി ആ തൊഴിലിനു പോകണ്ട; പ്രതിമാസം 5000 രൂപ ധനസഹായം

മഹാരാഷ്ട്ര: ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഇതിനായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള പ്രതിരോധ നിയന്ത്രണങ്ങളും കര്‍ശനമാക്കിയതോടെ ഇവരുടെ തൊഴില്‍ രൂക്ഷമായി ബാധിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ധനസഹായം ലഭിക്കുക. കൊവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികള്‍ക്ക് ജീവിതവൃത്തിക്ക ധനസഹായം നല്‍കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മന്ത്രി യശോമതി ഠാക്കുര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles