ചെന്നൈ: ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്‍റെ പ്രതികാരത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് ലിജോമോള്‍ ജോസ്. തന്‍റെ ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ നേടിയ താരം ഇപ്പോള്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ തമിഴ് സൂപ്പര്‍താരം സിദ്ധാര്‍ത്ഥിന്‍റെ ഭാര്യയായാണ് ലിജോമോള്‍ ജോസ് എത്തുന്നത്. ശശി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ആറിനാണ് തിയേറ്ററുകളിലെത്തിയത്.

ജി വി പ്രകാശ് കുമാര്‍,ദീപ രാമാനുജം,പ്രേംകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.കാശ്മീര പര്‍ദേശിയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ചിത്രത്തിന് വേണ്ടി സിദ്ധുകുമാര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here