Friday, April 19, 2024
spot_img

ലാലുവിന്റെ ആരോഗ്യനില അതീവ ഗുരുതരം; ദില്ലി എയിംസിലേക്ക്​ മാറ്റും

റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ആരോഗ്യനില വഷളായി എന്ന് റിപ്പോര്‍ട്ട്. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ലാലു ഉള്ളത്. അദ്ദേഹത്തെ എയിംസിലേക്ക്​ മാറ്റും. ആര്‍.ജെ.ഡി നേതാവും മകനുമായ തേജസ്വി യാദവും കുടുംബവും റാഞ്ചിയി​ലെത്തി. അധികൃതര്‍ ലാലുവിനെ എയിംസിലേക്ക്​ മാറ്റുമ്പോൾ കുടുംബവും അനുഗമിക്കുമെന്നാണ്​ സൂചന.

ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യനില മോശമാകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ജയിലിലെ ഡോക്​ടര്‍മാരുടെ സംഘത്തിന്‍റെ റിപ്പോര്‍ട്ട്​ പരിഗണിച്ചാണ്​ എയിംസിലേക്ക്​ മാറ്റാനുള്ള തീരുമാനം. ജയില്‍ അധികൃതര്‍ ഇതിനായി കീഴ്​ക്കോടതിയില്‍ അനുമതി തേടി.അദ്ദേഹത്തെ നേരത്തേ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയിരുന്നു. 25 ശതമാനം മാത്രമാണ്​ വൃക്കയുടെ പ്രവര്‍ത്തനം.

Related Articles

Latest Articles