Thursday, April 18, 2024
spot_img

ജോലി വാഗ്ദാനം ചെയ്ത് ഇടത് സ്ഥാനാര്‍ത്ഥികൾ ലക്ഷങ്ങള്‍ തട്ടി; പിന്നില്‍ വന്‍ ഗൂഢാലോചന; പോലീസ് കേസെടുത്തു

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. കെടിഡിസി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ടി. രതീഷിനെതിരൊണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പം തട്ടിപ്പ് നടത്തിയ സുഹൃത്ത് ഷൈജു പാലിയോടിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവ് നല്‍കിയുള്ള തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2018 മുതല്‍ ഇവര്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നുവെന്നാണ് പരാതി. ലോക്ക് ഡൗണ് കാലത്ത് പണം നല്‍കിയവര്‍ക്ക് ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവും കൈമാറി. കെറ്റിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ പറ്റിച്ചെന്ന് കാണിച്ച്‌ പാലിയോട് സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related Articles

Latest Articles