Saturday, April 27, 2024
spot_img

ദില്ലിയിൽ ഇസ്രായേൽ എംബസിക്കു സമീപം സ്ഫോടനം; പൊട്ടിത്തെറി നടന്നത് അതീവ സുരക്ഷാമേഖലയില്‍

ദില്ലി: ദില്ലിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നു. ഇന്ന് വൈകീട്ടാണ് സ്ഫോടനം. സ്ഫോടനത്തില്‍ അഞ്ചു കാറുകളുടെ ചില്ലുകള്‍ തകർന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.

സെൻട്രൽ ദില്ലിയിലാണ്​ ഇ​സ്രായേൽ എംബസി സ്​ഥിതി ചെയ്യുന്നത്​. എംബസി കെട്ടിടത്തിന് 50 കിലോമീറ്റർ അകലെയുള്ള നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്​. ബീറ്റിങ് റിട്രീറ്റ് സെറിമണിക്ക് വേണ്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിസഭയിലെ മറ്റു മുതിർന്ന അംഗങ്ങളും പങ്കെടുക്കേണ്ട വിജയ് ചൗക്കിൽ നിന്നും രണ്ടു കിലോമീറ്ററിൽ കുറച്ചു ദൂരത്തിലാണ് സ്ഫോടനം നടന്നത്.

പ്രദേശം ഇപ്പോൾ കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്. കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കും. ദില്ലി പൊലീസ് സ്പെഷല്‍ സെല്ലും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി.

Related Articles

Latest Articles