കുടിയന്മാർക്ക് ‘ജവാൻ’ വേണോ, എടുക്ക് രൂപ രണ്ടായിരം

0

ഓച്ചിറ: വിദേശമദ്യം കടത്തി അനധികൃതമായി വന്‍ വിലയ്ക്ക് വിറ്റ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാര്‍ തെക്ക് ആലുംപീടിക ആലുംതറപടീറ്റതില്‍ സന്തോഷ്(33), ആലുംപീടിക വാവല്ലൂര്‍ ലക്ഷംവീട്ടില്‍ മണിലാല്‍(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പറേഷന്റെ ആലുംപിടികയിലുള്ള മദ്യവില്‍പന ശാലയില്‍ നിന്നാണ് വിദേശമദ്യം അനധികൃതമായി കടത്തി വിറ്റത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്നാണ് മദ്യം വാങ്ങാന്‍ ഒരാള്‍ ഇവിടെയെത്തിയത്. എന്നാല്‍ ഒരു ലിറ്റര്‍ ജവാന് രണ്ടായിരം രൂപയാണ് ഈടാക്കിയത്. മദ്യം വാങ്ങിക്കുടിച്ച ശേഷം വാങ്ങിച്ചയാൾ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മദ്യ വില്‍പന ശാലയിലെ ചുമട്ടുതൊഴിലാളിയാണ് സന്തോഷ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here