India

ജനറൽ വി.കെ സിംഗ് പോളണ്ടിൽ; എല്ലാവരെയും തിരികെയെത്തിക്കുമെന്ന് ഉറപ്പ്; ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രി

വാഴ്‌സോ:ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയെ ഏകോപിപ്പിക്കുന്നതിനായി പോളണ്ടിലെത്തി കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. യുക്രൈനിന്റെ അയൽരാജ്യമായ പോളണ്ടിൽ അതിർത്തി കടന്നെത്തിയ ഭാരതീയരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പോളണ്ടിലെ വാഴ്‌സോയിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയായ ഗുരു സിംഗ് സാഭയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവരെയും കേന്ദ്രസർക്കാർ സുരക്ഷിതരമായി ഇന്ത്യയിലെത്തിക്കുമെന്നും വി.കെ സിംഗ് വിദ്യാർത്ഥികളോട് പറഞ്ഞു.

അതേസമയം ഇന്ത്യയുടെ റോഡ് ഗതാഗത-ഹൈവേ സഹമന്ത്രിയും സിവിൽ ഏവിയേഷൻ സഹമന്ത്രിയുമാണ് കരസേന മേധാവിയായിരുന്ന ജനറൽ വിജയ് കുമാർ സിംഗ്. യുക്രൈനിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഭാരതീയർ ക്ഷമയോടെ കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ യഥാസമയം ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

admin

Recent Posts

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

1 hour ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

2 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

2 hours ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

2 hours ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

3 hours ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

3 hours ago