India

രാജ്യത്തിന്റെ ധീര യോദ്ധാവ് ജനറൽ ബിപിൻ റാവത്ത്; അവസാന മുന്നറിയിപ്പ് ജൈവ യുദ്ധത്തെക്കുറിച്ച്

ദില്ലി: രാജ്യത്തെ വളരെയധികം ദുഖത്തിലാക്കിയ വാർത്തയായിരുന്നു ഇന്നലെ ഊട്ടിയിൽ നടന്ന ഹെലികോപ്റ്റർ അപകടം. രാജ്യത്തിന്റെ ധീര യോദ്ധാവായ ജനറൽ ബിപിൻ റാവത്ത് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങളും രാജ്യത്തിന് വേണ്ടിയായിരുന്നു. അവസാനത്തെ പൊതുപരിപാടിയില്‍ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകിയത് ഭീഷണിയായേക്കാവുന്ന ജൈവ യുദ്ധത്തെക്കുറിച്ചായിരുന്നു. ബിംസ്റ്റെക്ക് രാജ്യങ്ങളുടെ ദുരന്ത നിവാരണ അഭ്യാസ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ജൈവ യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്. ബംഗ്ലാദേശ്, മ്യാന്മര്‍, നേപ്പാൾ, തായ്‍ലൻഡ്, ഭൂട്ടാൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.

ലോകം നേരിട്ട കൊവിഡ് മഹാമാരിയെ ഉദാഹരിച്ചായിരുന്നു തുടക്കം. വാക്സീൻ പങ്കുവച്ചും പ്രതിരോധ സാമഗ്രികൾ കൈമാറിയും മഹാമാരിയെ നേരിട്ട രീതി പറഞ്ഞെത്തിയത് ജൈവയുദ്ധത്തെ കുറിച്ചായിരുന്നു. ദുരന്തമേതായാലും അതിനെ നേരിടാൻ സായുധ സേനകൾ തയ്യറാകണം. പരസ്പര സഹകരണത്തോടെ എങ്കിൽ ഫലം കൂടുമെന്നും അവസാന പൊതുപരിപാടിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. തിയറ്റർ കമാൻഡ് രൂപീകരിച്ച് അത് ശരിയെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട് ജനറൽ ബിപിൻ റാവത്ത്.

ഇന്ത്യൻ സേനക്ക് പുതിയ മുഖം നൽകാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനിടയിലാണ് ജനറൽ ബിപിൻ റാവത്തിന്‍റെ മരണം. കോളനികാല ആചാരങ്ങൾ മാറ്റിയെഴുതി തദ്ദേശീയമായി സേനയെ വാര്‍ത്തെടുക്കാനുള്ള പദ്ധതിക്ക് ജനറൽ ബിപിൻ റാവത്ത് തുടക്കമിട്ടിരുന്നു. സൈന്യത്തിൽ അടിമുടി മാറ്റം, ആയുധ സംഭരണത്തിന് പുതിയ പദ്ധതികൾ, ദുരന്ത നിവാരണത്തിനായി സൈന്യത്തിന്‍റെ ഏകോപനം, അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തൽ, തന്ത്രപ്രധാന സൈനിക നീക്കങ്ങളിലെ ഏകോപനം, ഒപ്പം സാധാരണ പട്ടാളക്കാര്‍ക്കിടയിൽ വിശ്വാസവും ആത്മധൈര്യവും വളര്‍ത്തിയെടുക്കാനും പുതുതലമുറയെ സൈന്യത്തിലേക്ക് അടുപ്പിക്കാനും നടപടികൾ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ സംയുക്ത സേനാ മേധാവി ഏറ്റെടുത്തിരുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങളിൽ ജനറൽ ബിപിൻ റാവത്തിനെ പോലെ ആവേശത്തോടെ മുന്നോട്ട് പോകുന്ന പട്ടാള ഉദ്യോഗസ്ഥന്‍റെ സാന്നിധ്യം കേന്ദ്ര സര്‍ക്കാരിന് നേട്ടമായിരുന്നു. സൈന്യത്തിന്‍റെ സംയുക്ത പരിശീലനത്തിനും റാവത്ത് പ്രത്യേക ശ്രദ്ധ നൽകി. ചരിത്രത്തിൽ ആദ്യമായി നാവിക സേന കൂടി പങ്കെടുത്ത സൈനിക അഭ്യാസം ജമ്മുകശ്മീരിലെ കുപ്പുവാരയിൽ നടത്തിയത് അടുത്ത കാലത്ത് ജനറൽ റാവത്തിന്‍റെ പദ്ധതി പ്രകാരമായിരുന്നു. പാക്ക്-ചൈന അതിര്‍ത്തിയിലെ പുതിയ വെല്ലുവിളികളെ നേരിടാനുള്ള നൂതന പരിശീലന രീതികളിലേക്കും സൈന്യം നീങ്ങിയിരുന്നു. തൽക്കാലത്തേക്കെങ്കിലും അത്തരം നീക്കങ്ങൾക്ക് തിരിച്ചടിയാണ് ബിപിൻ റാവത്തിന്‍റെ വിയോഗം. കരസേന മേധാവിയിൽ നിന്ന് വിരമിച്ച ശേഷമാണ് ശേഷമാണ് ബിപിൻ റാവത്ത് സംയുക്ത സേനാ മേധാവിയായത്. പുതിയ സംയുക്ത സേനാ മേധാവിയായി നിലവിലുള്ള മൂന്ന് സേനകളുടെ തലവന്മാരെയാണോ, വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണോ നിയമിക്കുക എന്നറിയാൻ കുറച്ചുകൂടി കാത്തിരിക്കണം.

Meera Hari

Recent Posts

ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി പോലീസിന്റെ അതിക്രമം; പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കൾ ഒളിച്ചിരുന്നു എന്ന് ആരോപണം; കസ്റ്റഡിയിലെടുത്തത് ദർശനത്തിനെത്തിയ യുവാക്കളെയെന്ന് നാട്ടുകാർ

ഹൈദ്രാബാദ്: പോലീസ് ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി ആചാര ലംഘനം നടത്തിയതായി ആരോപണം. ഹൈദരാബാദിലെ നാംപള്ളി ശ്രീ കാശി വിശ്വനാഥ…

16 mins ago

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH GOPI

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH…

33 mins ago

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

2 hours ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

3 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

3 hours ago